ശൂരനാട് കെസിടി ജംഗ്ഷനിൽ മരം മുറിച്ചു മാറ്റുന്നതിനിടെ വീണ് തൊഴിലാളിമരിച്ചു

Advertisement

ശൂരനാട്: മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.ശൂരനാട് തെക്ക് കിടങ്ങയം വടക്ക് സൗപർണികാ ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മങ്ങാട് ചാത്തിനാംകുളം വിനീത് ഭവനത്തിൽ ബിജു (53) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11ന് കെസിടി ജംഗ്ഷന് സമീപത്തുള്ള പുരയിടത്തിൽ നിന്ന് മരം മുറിക്കുന്നതിനിടെയാണ് അപകടം.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:അജിത.മക്കൾ:വിനീത്,അജേഷ്. മരുമക്കൾ:അനില,ചിപ്പി.സംസ്കാരം ഞായറാഴ്ച 11.30 ന് നടക്കും.

Advertisement