തൃശൂർ: സിനിമാ- പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രശസ്തമായ വനമാല സോപ്പിന്റെ പരസ്യം ഉൾപ്പടെ നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. വന്നല്ലോ വനമാല എന്ന പരസ്യം ഇന്നും ഏറെ പ്രശസ്തമാണ്. കാവ്യ മാധവനും സിദ്ധിഖുമാണ് പരസ്യത്തിൽ അഭിനയിച്ചത്.
ചാവക്കാട് സ്വദേശിയായ കെ. എന്‍. ശശിധരന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കി. ‘അക്കരെ’ ആണ് ആദ്യത്തെ സിനിമ. പികെ നന്ദനവര്‍മ്മയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ശശിധരൻ തന്നെയായിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.