ഫാര്‍മസിസ്റ്റ് തസ്തികയില്‍  വാക് ഇന്‍ ഇന്റര്‍വ്യൂ 16ന്

ഹോമിയോപ്പതി വകുപ്പില്‍ എറണാകുളം ജില്ലയില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ).

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2955687..

Advertisement