26.4 C
Kollam
Thursday 17th September, 2026 | 06:05:11 AM
Home News Kerala കുളിമുറി ദൃശ്യങ്ങൾ പകർത്തി; നവനീതിനെ സിപിഐഎം പുറത്താക്കി

കുളിമുറി ദൃശ്യങ്ങൾ പകർത്തി; നവനീതിനെ സിപിഐഎം പുറത്താക്കി

SFI leader Navaneeth

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെ സി.പി.ഐ.എം പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സി.പി.ഐ.എം ചുഴലി ലോക്കൽ കമ്മിറ്റിയുടേതാണ് നടപടി.

കഴിഞ്ഞ 20നാണ് സംഭവം. യുവതി കുളിക്കുന്നതിനിടെ ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ ശ്രീകണ്ഠാപുരം പൊലീസ് നവനീതിനെതിരെ കേസെടുത്തു.
എന്നാൽ മൊബൈൽ ഫോണിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്തതിനാൽ നവനീതിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. പൊലീസ് നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും, മാനസിക രോഗിയായി ചിത്രീകരിച്ച് നവനീതിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത് യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.

സംഭവത്തിൽ പാർട്ടി നടപടിയെടുത്തതിന് പിന്നാലെ യുവതിക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും സി.പി.ഐ.എം അറിയിച്ചു.