പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ് സെൻ്ററിന്റെ കീഴിലെ വൃദ്ധസദനത്തിൻ്റെ
അംഗീകാരം റദ്ദാക്കും. സാമൂഹിക നീതി വകുപ്പാണ് സ്നേഹതണൽ എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.
വൃദ്ധസദനത്തിൽ വെച്ച് മർദനം ഏറ്റു എന്ന 17 കാരന്റെ പരാതിയിലാണ് നടപടി. അതിനിടെ സ്ഥാപനം നടത്തിപ്പുക്കാരൻ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപെട്ട് ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി. സംഭവത്തിൽ കൂടുതൽ പ്രതികരിക്കാതെ പാസ്റ്റർ ബിനു വാഴമുട്ടം ഒഴിഞ്ഞുമാറി.
രാവിലെ 8 മണിയോടെ ആയിരുന്നു ആക്ഷൻ കൗൺസിലന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഓമല്ലൂർ പഞ്ചായത്തിലുള്ള പ്രാർത്ഥന കേന്ദ്രത്തിലേക്ക് പ്രതിഷേധം നടന്നത്. എലോഹിം ഗ്ലോബൽ വർഷിപ് സെൻ്ററിൽ പ്രാർത്ഥനക്ക് എത്തിയവർ കൂടെ മറുപക്ഷം പിടിച്ചപ്പോൾ സ്ഥലത്ത് സംഘർഷ അവസ്ഥ ഉണ്ടായി.
ഇടുക്കി സ്വദേശിയായ 17 കാരന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ ജീവക്കാരായ മൂന്നുപേരെ ഇന്നലെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാഭ്യാസം നൽകാൻ എന്ന് പറഞ്ഞു സ്നേഹതണൽ എന്ന വൃദ്ധസധനത്തിൽ എത്തിച്ചു ബാലവേല ചെയ്യിപ്പിക്കുകയും മർദ്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
എലോഹിം ഗ്ലോബൽ വർഷിപ് സെൻ്ററിന്റെ കീഴിൽ വരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുക്കാരൻ പാസ്റ്റർ ബിനു വാഴമുട്ടം കുട്ടിയെ ക്ഷണക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. അതേസമയം സ്ഥാപനത്തിനെതിരെ കേസ് എടുത്ത ശേഷം കാണാമറയത് ആയ പാസ്റ്റർ ബിനു വാഴമുട്ടം ഇന്ന് മാധ്യമങ്ങളുടെ മുന്നിൽ വന്നു.
കുട്ടികൾ തമ്മിൽ ഉണ്ടായ വിഷയമാണെന്നും സംഭവത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് നടപടി സ്വീകരിക്കട്ടെ എന്നുമാണ് ബിനു വാഴമുട്ടത്തിന്റെ വാദം. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെന്നും ബിജെപി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്ത് തങ്ങളുടെ പ്രാർത്ഥന തടസ്സപെടുത്തുക ആണ് ചെയ്യുന്നതെന്നും ബിനു പാസ്റ്റർ പറഞ്ഞു.
അതേസമയം സ്ഥാപനത്തിൽ അനധികൃത പ്രവർത്തനങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥന കേന്ദ്രത്തിനു എതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്നും ആതിര പറഞ്ഞു.
പോലീസ് കേസെടുത്തതിന് പിന്നാലെ
സാമൂഹിക നീതി വകുപ്പ് സ്നേഹതണൽ എന്ന
സ്ഥാപനത്തിന്റെ ലൈസൻസ് റദാക്കാൻ തീരുമാനിച്ചു.





























