27.8 C
Kollam
Sunday 20th September, 2026 | 07:49:22 AM
Home News Breaking News കുട്ടികളുടെ മരണം,പൊലീസിന് തമാശപോലെ, എന്താണിവിടെ സംഭവിക്കുന്നത്

കുട്ടികളുടെ മരണം,പൊലീസിന് തമാശപോലെ, എന്താണിവിടെ സംഭവിക്കുന്നത്

പാലക്കാട്.പൊലീസിനെതിരെ വിമർശനവുമായി വാളയാർ സഹോദരിമാരുടെ കേസിലെ സാക്ഷി ജബ്ബാർ. ഇത്രയധികം കുട്ടികൾ മരിച്ചിട്ടും പൊലീസ് അനങ്ങുന്നില്ല. പോസ്റ്റ്മോർട്ടം പോലും ചെയ്യുന്നില്ല. ബന്ധുക്കളും രാഷ്ട്രീയക്കാരും ഒത്തുകളിക്കുന്നു

മുകളിൽ നിന്ന് ഇടപെടലുണ്ടാകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നീതി വേണം. മരിച്ചാൽ പൊലീസിനെ പോലും അറിയിക്കാതെ ശ്‌മശാനത്തിൽ സംസ്‌കരിക്കുന്നു. ലഹരിമരുന്ന് ഉപയോഗം വ്യാപകം. പൊലീസ് അനങ്ങുന്നില്ല

ഉന്നതികളിൽ മദ്യവും കഞ്ചാവും ഒഴുകുന്നു. തമിഴ്നാട്ടിൽ നിന്നടക്കം മദ്യമൊഴുകുന്നു. വാളയാർ സഹോദരിമാരുടെ കേസ് പോലും എങ്ങുമെത്തിയില്ലെന്ന് സാക്ഷി ആരോപിച്ചു.