26.9 C
Kollam
Wednesday 22nd July, 2026 | 11:35:53 AM
Home News Kerala പിടിമുറുക്കി ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട 47 പേർ അറസ്റ്റിൽ

പിടിമുറുക്കി ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട 47 പേർ അറസ്റ്റിൽ

പത്തനംതിട്ട. ജില്ലയിൽ പിടിമുറുക്കി ഓപ്പറേഷൻ തൂഫാൻ . ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി ജില്ലയിൽ പോലീസിന്റെ വ്യാപക പരിശോധന. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രധാനമായും സ്കൂൾ കോളേജ് പരിസരങ്ങൾ , അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ മാർക്കറ്റുകൾ, തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്

കഞ്ചാവ് കൈവശം വെച്ചതിനും വില്പന നടത്തിയതുമായി ബന്ധപെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 1500 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടിച്ചെടുത്തു