27.4 C
Kollam
Wednesday 2nd September, 2026 | 09:27:03 PM
Home News Kerala തെങ്ങുകൾ മുറിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കവരത്തിയിൽ വ്യാപക പ്രതിഷേധം

തെങ്ങുകൾ മുറിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കവരത്തിയിൽ വ്യാപക പ്രതിഷേധം

കവരത്തി. കാലവർഷത്തിന് മുന്നോടിയായി പൊതുറോഡിലേക്ക് അപകടകരമായ രീതിയിൽ ചരിഞ്ഞുനിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കവരത്തിയിൽ വ്യാപക പ്രതിഷേധം. ഫയർഫോഴ്സും പോലീസും ചേർന്ന് മരംമുറി നടപടികൾ ആരംഭിച്ചതോടെയാണ് നാടകീയ രംഗങ്ങൾ.

മുൻകൂട്ടിയുള്ള ചർച്ചകളോ അർഹമായ നഷ്ടപരിഹാരമോ ഉറപ്പാക്കാതെയുള്ള ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നീക്കമാണ് പ്രതിഷേധത്തിന് കാരണമായതെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും പ്രദേശത്ത് കനത്ത പോലീസ് കാവൽ തുടരുകയാണ്.