വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂൺ 6 വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലേർട്ട്.നാളെ നാല് ജില്ലകളിലും മറ്റന്നാൾ എട്ടു ജില്ലകളിലും ഓറഞ്ച് അലേർട്ട്.മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം.