Home News Kerala മാട്രിമോണിയല്‍ സൈറ്റ് മുഖേനെ വിവാഹം വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന 58-കാരന്‍ ഒടുവില്‍ പിടിയില്‍

മാട്രിമോണിയല്‍ സൈറ്റ് മുഖേനെ വിവാഹം വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന 58-കാരന്‍ ഒടുവില്‍ പിടിയില്‍

Advertisement

മാട്രിമോണിയല്‍ സൈറ്റ് മുഖേനെ വിവാഹം വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന 58-കാരന്‍ ഒടുവില്‍ പിടിയില്‍. കല്യാണം കഴിക്കാമെന്ന് പറഞ്ഞ് 59-കാരിയെ പീഡിപ്പിച്ച കേസിലാണ് കാസര്‍കോട് നെടുങ്കനാല്‍ മലങ്കാവ് സ്വദേശി സന്തോഷ് ജോസിനെ (58) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് സന്തോഷ് സ്ത്രീകളെ വശത്തിലാക്കുന്നത്. ആദ്യം പരിചയപ്പെടും, പിന്നാലെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കും. ഇയാളുടെ രീതി ഇതാണെന്ന് പൊലീസ് പറയുന്നു. മാട്രിമോണി വഴിയാണ് ആലപ്പുഴക്കാരിയായ 59കാരിയുമായും സന്തോഷ് അടുപ്പത്തിലായത്.
കൊച്ചിയിലെ പല ലോഡ്ജിലേക്ക് സ്ത്രീകളെ വിളിച്ചുവരുത്തി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നോര്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement