25.5 C
Kollam
Saturday 25th July, 2026 | 08:50:49 AM
Home News Breaking News കുണ്ടറയില്‍ വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കുണ്ടറയില്‍ വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന്‍ ആദിദേവാണ് (12) മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതം ഏറ്റെതെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. വീട്ടില്‍ സഹോദരിയും ആദിദേവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിനുള്ളില്‍ കാണാതായതോടെ സഹോദരി നടത്തിയ പരിശോധനയിലാണ് ഷെഡിനുള്ളില്‍ ഷോക്കേറ്റ് നിലത്ത് വീണ നിലയില്‍ ആദിദേവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളിക്കുന്നതിനിടയില്‍ ഷെഡിലെത്തി കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദിദേവ്.