26.7 C
Kollam
Wednesday 9th September, 2026 | 02:26:47 AM
Home News Breaking News `കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞ അല്ല വേണ്ടത് സമവായം’; കുട്ടികളുടെ ചോദ്യത്തിന് മറുപടി...

`കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞ അല്ല വേണ്ടത് സമവായം’; കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത് എന്നും ആജ്ഞ അല്ല വേണ്ടത് സമവായം ആണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആണ് മോഹൻ ഭഗവതിൻ്റെ പ്രസ്താവന.

Also Read: നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവച്ചു

അതേസമയം, ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്നറിയാം. സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

ജന്തർ മന്ദറിൽ വീണ്ടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അധിക ബാരിക്കേഡുകൾ നിരത്തി വെൽഡ് ചെയ്ത് തമ്മിൽ ചങ്ങലയിട്ട് പൂട്ടി. മെട്രോ സ്റ്റേഷനുകളിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. രാവിലെ ഏഴര മുതലാണ് നിയന്ത്രണം. ഇതിനെതിരെ ഇടത് എംപിമാർ പ്രതിഷേധിക്കും.