കെ കെ ശൈലജയുടെ ആരോപണം നുണ ബോംബ്, പി ആർ ഏജൻസിയെ ഉപയോഗിച്ചുള്ള വൈകാരിക നുണപ്രചരണം, വി ഡി സതീശൻ

വടകര.സൈബർ അതിക്രമമെന്ന കെ കെ ശൈലജയുടെ ആരോപണം നുണ ബോംബെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സൈബർ അതിക്രമത്തെ യുഡിഎഫ് പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യമന്ത്രിയായിരിക്കെ കോവിഡ് ഘട്ടത്തിൽ കെ കെ ശൈലജ 1032 കോടി രൂപയുടെ അഴിമതി നടത്തി. പി ആർ ഏജൻസിയെ വച്ച് കോവിഡ് പ്രതിരോധത്തിലെ വീഴ്ചയടക്കം മറച്ചുവച്ചു. അതേ പി ആർ ഏജൻസിയെ ഉപയോഗിച്ച് ഇപ്പോൾ വൈകാരിക നുണപ്രചരണം നടത്തുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

Advertisement