കെ എം ഷാജിക്ക് എതിരായ പ്ലസ്ടു അഴിമതി കേസ് വസ്തുതാ പരം, സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

ന്യൂഡെല്‍ഹി. പ്ലസ്ടു അഴിമതി കെ. എം. ഷാജിക്ക് എതിരായ കേസ് വസ്തുതാ പരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ.  കേസ് രഷ്ട്രിയ പ്രേരിതമല്ല. സാക്ഷികളായിട്ടുള്ളവർ ലീഗിന്റെ പ്രവർത്തകരും മുൻ ഭാരവാഹികളും ആണെന്നും സംസ്ഥാന സർക്കാർ സ്ത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.  വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം. 2016ല്‍ എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ഒരു മുസ്ലിം ലീഗ് മുന്‍ നേതാവാണ് ആദ്യം കോഴ ആരോപണം ഉന്നയിച്ചത്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement