പ്ലസ് ടു കോഴ, മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി.പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ റദ്ദാക്കിയത്. മുന്‍പ് വിജിലന്‍സ് എടുത്ത കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസെടുത്തിരുന്നത്. കേസിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് ഇഡി കണ്ടുകെട്ടിയിരുന്നു.

Advertisement