ചാത്തിനാംകുളത്ത് സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാർഥികൾക്ക് നേരേ തെരുവ് നായ ആക്രമണം,വിഡിയോ

Advertisement

കൊല്ലം .സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാർഥികൾക്ക് നേരേ തെരുവ് നായ ആക്രമണം

ചാത്തിനാംകുളം M.S.M ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ വൈകീട്ട് 4 മണിയോടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർഥി ആദിലിന് പരിക്കേറ്റു. കുട്ടികള്‍ പുസ്തക ബാഗുകൊണ്ട് നായയെ അടിച്ചും എറിഞ്ഞുമാണ് ആദിലിനെ രക്ഷിച്ചത്. വീണുപോയ ആദിലിനെ അവിടെ ഇട്ട് കടിക്കുകയായിരുന്നു. കുട്ടികള്‍ക്ക് നേരെ ഓടിയ നായ പ്രദേശത്ത് ഭീതിവിതച്ചു.

കാലിന് പരിക്കേറ്റ ആദിലിനെ കൊല്ലം ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു.

Advertisement