ക്രൈസ്തവ പാരമ്പര്യം അറിയാത്തവർ സഭയുടെ തലപ്പത്ത് വരുമ്പോൾ ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നും,ജീവനാദം

കൊച്ചി . ദ കേരള സ്റ്റോറി സീറോ മലബാർ സഭയുടെ രൂപതകളിൽ പ്രദർശിപ്പിച്ചതിൽ വിമർശിച്ച് ലത്തീൻ കത്തോലിക്ക സഭ മുഖപത്രം ജീവനാദം. കുട്ടികൾക്ക് മുന്നിൽ ദ കേരള സ്റ്റോറി പോലുള്ള സിനിമ പ്രദർശിപ്പിച്ചത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതാണെന്ന് മുഖപ്രസംഗത്തിലെ വിമർശനം. ക്രൈസ്തവ പാരമ്പര്യം അറിയാത്തവർ സഭയുടെ തലപ്പത്ത് വരുമ്പോൾ ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും വിമർശനം ഉണ്ട്. അതെ സമയം കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ അനുകൂലിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ രംഗത്ത് വന്നു. കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂർ സ്റ്റോറി പ്രദർശിപ്പിക്കുന്നത് വിഡ്ഡിത്തമാണെന്ന് കെസിബിസി ജാഗ്രതാ കമ്മിഷൻ സെക്രട്ടറി ഫാദർ മൈക്കൾ പുളിക്കൽ ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

Advertisement