കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു

കണ്ണൂർ :പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നഷെറിൻ കാട്ടിന്റവിട മരിച്ചു. ഗുരുതരമായി പരിക്കേറ്റവിനീഷ് വലിയപറമ്പത്ത് ആശുപത്രിയിലാണ്.
പാനൂർ മൂളിയാത്തോടാണ് സംഭവം.
ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. വിനീഷിന്റെ വീടിന് സമീപത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്

വിനീഷിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയി. സ്‌ഫോടനശബ്ദം കേട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പരുക്കേറ്റ രണ്ട് പേരും വിവിധ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

Advertisement