നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം, പദ്ധതി പൊലീസിനെ ആക്രമിക്കാൻ

തിരുവനന്തപുരം. മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ടുപേരെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. മൂന്നും നാലും പ്രതികളായ കിരൺ ശരത് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തു വരുന്നത്. സ്ഫോടനത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ട ഒന്നാംപ്രതിയായ 17 കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പോലീസിനെ അറിയാനാണ് പ്രതികൾ നാടൻ ബോംബ് ഉണ്ടാക്കിയതെന്നാണ് സൂചന. പ്രതികൾക്കെതിരായ മോഷണക്കേസ് അന്വേഷിക്കാൻ വഞ്ചിയൂർ പോലീസ് വീട്ടിലെത്തിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമിക്കാൻ ബോംബ് ഉണ്ടാക്കിയതെന്ന്
മണ്ണന്തല പോലീസിൻ്റെ സംശയിക്കുന്നു. ഒന്നാം പ്രതിയായ 17 കാരനെയും രണ്ടാം പ്രതി അഖിലേഷിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.

Advertisement