ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

കോഴിക്കോട്. മാവൂരിന് സമീപം സൗത്ത് അരയങ്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു.കക്കാടംപൊയിൽ സ്വദേശി ജോമേഷ് താമസിക്കുന്ന വാടക വീടാണ് തകർന്നത്.വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. തൊട്ടടുത്തുള്ള മദ്രസ കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചു
pkg

ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. സിലിണ്ടർ കണക്ട് ചെയ്ത് സ്റ്റൗ കത്തിച്ചതിന് പിന്നാലെ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയായുന്നു.ഇത് കണ്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു.പത്തു മിനുട്ടിനകം സിലിണ്ടർ പൊട്ടിത്തെറിച്ചു
വീട്ടുപകരണങ്ങളെല്ലാം പൂർണമായും നശിച്ചു.വസ്ത്രങ്ങളും പണവും കത്തിനശിച്ചു. തൊട്ടടുത്തുള്ള മദ്രസ കെട്ടിടത്തിനും നാശനഷ്ടമുണ്ടായി. തെങ്ങനും തീ പിടിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയ സമീപവാസിയായ ഇസ്മയിലിന് കാലിന് ചെറിയ പരുക്കുണ്ട്. മുക്കത്തുനിന്ന് അഗ്നി രക്ഷാ യൂണിറ്റ് എത്തിയാണ് തീ അണച്ചത്

Advertisement