സിപിഐഎം പ്രകടനപത്രിക ഇന്ന്,പുറത്തിറക്കുക കേരള മാതൃകയിൽ സാമൂഹ്യ ക്ഷേമ പദ്ധതികൾ

ന്യൂഡെൽഹി’ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് വൈകിട്ട് 3.30നു എകെ ജി ഭാവനിൽ വെച്ചു പ്രകടനപത്രിക പുറത്തിറക്കുക.കേരള മാതൃകയിൽ സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് പ്രകടനപത്രികയിൽ മുൻതൂക്കം നൽകും.ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ഊന്നിയാകും പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ. മതേതര സർക്കാരിനെ തെരഞ്ഞെടുക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കുക

Advertisement