പാനൂർ സ്‌ഫോടനം: ഡിവൈഎഫ്‌ഐ പ്രവർത്തകൻ പോയത് രക്ഷാപ്രവർത്തനത്തിന്; നിരപരാധിയെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ:പാനൂർ സ്‌ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്‌ഐ ഭാരവാഹി സാമൂഹ്യ പ്രവർത്തകനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇയാൾ പോയത് രക്ഷാപ്രവർത്തനം നടത്താനാണ്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് ഈ ഡിവൈഎഫ്‌ഐ ഭാരവാഹിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

സിപിഎം നേതാക്കളുടെ സന്ദർശനത്തിൽ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ പോയത് രക്ഷാപ്രവർത്തനത്തിനാണ്. പോലീസ് പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

മരണവീട്ടിൽ പോകുന്നത് നിഷിദ്ധമല്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സ്‌ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ പോയത് മനുഷ്യത്വപരമായ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Advertisement