ഇത്തിക്കരയാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല അശ്വതിയില്‍ വിനോദ് ദാസ് (50) നെയാണ് ഇത്തിക്കര കൊച്ചുപാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും വിനോദ് ദാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചിലില്‍ വിനോദ് ദാസിന്റെ ബൈക്ക് പാലത്തിന് സമീപം രാത്രിയില്‍ കണ്ടതോടെ പോലീസ് ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെടുകയും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ: മൃദുല. മക്കള്‍: മീരദാസ്, നന്ദനദാസ്.

Advertisement