മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം കായംകുളത്ത് വച്ച് അപകടത്തില്‍പ്പെട്ടു. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തില്‍ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിച്ചു. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ആര്‍ക്കും പരിക്കില്ല.

Advertisement