ഒറ്റത്തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് നവ്യാനായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; പിന്നാലെ വിമര്‍ശനങ്ങള്‍…. എന്നാല്‍ സാരിവിറ്റ പണം താരം എത്തിച്ചത് അര്‍ഹിച്ച കരങ്ങളില്‍

ഉപയോഗിച്ച സാരികള്‍ വില്‍പന നടത്തി ലഭിച്ച പണം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കു നല്‍കി നവ്യ നായര്‍. ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് നവ്യ നായര്‍ സാരി വില്‍പന നടത്തിയത്. സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് താരം നല്‍കിയത്.
കുടുംബത്തോടൊപ്പം ഗാന്ധിഭവനിലെത്തിയ നവ്യ നായര്‍ അന്തേവാസികള്‍ക്കായി പുതുവസ്ത്രങ്ങളും മധുരവും കരുതിയിരുന്നു. കൂടാതെ ഗാന്ധിഭവന്‍ സ്‌പെഷല്‍ സ്‌കൂളിന് ഒരു ലക്ഷം രൂപയും താരം നല്‍കി.
എന്നാല്‍ ഒറ്റത്തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നു പറഞ്ഞ് നടി നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സാരി വില്‍പനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്നാണ് നവ്യ പറഞ്ഞത്.ന ിരവധിപേര്‍ നവ്യയെ പിന്തുണച്ചും കമന്റുകള്‍ ഇട്ടിരുന്നു.

Advertisement