ആഡംബര ബൈക്കിലെത്തി വീടുകൾ കുത്തിത്തുറന്ന് മോഷണം: എടത്തിരുത്തിയിലെ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷ്ടിച്ചത് ഒന്നര ലക്ഷം രൂപയുടെ റാഡോ വാച്ചും, ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറയും

തൃശൂർ എടത്തിരുത്തിയിൽ ആഡംബര ബൈക്കിലെത്തി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. എറിയാട് സ്വദേശി തൻസീർ, പറവൂർ സ്വദേശി മിഥുൻ ലാൽ എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 
വാടകക്കെടുത്ത ആഡംഭര ബൈക്കിൽ എത്തി ആളില്ലാത്ത വീട് കുത്തിതുറന്നായിരുന്നു പ്രതികളുടെ മോഷണം. കഴിഞ്ഞ ഫെബ്രുവരി 23 ന് എടത്തിരുത്തിയിലെ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷ്ടിച്ചത് ഒന്നര ലക്ഷം രൂപയുടെ റാഡോ വാച്ചും, ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറയും, അതേദിവസം മറ്റൊരു വീട്ടിൽ നിന്ന് 3000 രൂപയും, മാർച്ച് 2 ന് ചക്കരപ്പാടത്തെ വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയും കവർന്നു 
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Advertisement