ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയമണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച നടപടി സ്വാഗതം ചെയ്യുന്നു:കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച് നടപടി സ്വാഗതം ചെയ്യുന്നു എന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു. കുക്കി – മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപഭൂമിയായി മാറിയ മണിപ്പൂരിന്റെ മുറിവ് ഉണക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തുന്ന നാനാത്വത്തിൽ ഏകത്വം എന്ന മഹത്തരമായ ദർശനം പുലരുന്ന ഭൂമിയായി ഭാരതം തുടരുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയട്ടെ എന്നും ന്യൂനപക്ഷങ്ങളെ പൂർണമായി വിശ്വാസത്തിൽ എടുത്ത് ഏക ദർശനത്തോടെ മുന്നോട്ട് പോകുന്നതിന് കഴിയട്ടെ എന്നും ആശംസിച്ചു. ഈസ്റ്റർ ദിനം പ്രവർത്തി ദിനം ആക്കിയ സംസ്ഥാന ഗവർണറുടെ നടപടി തിരുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തിയ ബന്ധപ്പെട്ടവരെ കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ക്രൈസ്തവസമൂഹത്തിന്റെ പ്രശ്നങ്ങളിൽ കാര്യങ്ങൾ മനസ്സിലാക്കി സംയോജിതമായി തുടർന്നും ഇടപെടുന്നതിന് ഇവർ തയ്യാറാകണമെന്നും ഇതു സംബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അംഗത്തിനും നിവേദനം നൽകിയിരുന്നു എന്നും സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

Advertisement