കാണാതായ യുവാവിൻ്റെ മൃതദേഹം ചക്കുവള്ളിച്ചിറയിൽ

ശാസ്താംകോട്ട: കാണാതായ യുവാവിൻ്റെ മൃതദേഹം ചക്കുവള്ളി ചിറയിൽ കണ്ടെത്തി. ശൂരനാട് തെക്ക്ഇരവിച്ചിറ കിഴക്ക് പനമൂട്ടില്‍ അശോകന്റെ മകന്‍ അപ്പു എന്ന് വിളിക്കുന്ന ആനന്ദ്(22) മൃതദേഹമാണ് ലഭിച്ചത്. ചിറയിൽ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.
മാര്‍ച്ച് 24ന് പുലര്‍ച്ചെ യുവാവ് വീട്ടില്‍ നിന്ന് ഓടിപ്പോകുകയായിരുന്നു എന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം.
ചക്കുവള്ളിയിലെ ഒരു വാഹന വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നെന്നും ഈ ബന്ധം തകര്‍ന്നതോടെ വിഷാദാവസ്ഥയിലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ആത്മഹത്യാ പ്രവണതയും കാണിച്ചിരുന്നു. സംഭവത്തില്‍ ശൂരനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Advertisement