മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് ഉറങ്ങിക്കിടന്നയാള്‍ വെന്തുമരിച്ചു

വയനാട് .ചുള്ളിയോട്  മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. നെന്മേനി പഞ്ചായത്തിലെ ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഇന്നലെ രാത്രി 11 ഓടെ തീ പിടിച്ചത്. ചുള്ളിയോട് ടൗണിന് സമീപമുള്ള ചന്തക്ക് സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീ പിടിച്ചത്. സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ എന്ന് നാട്ടുകാർ പറഞ്ഞു. 

ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുൽത്താൻബത്തേരി അഗ്നി രക്ഷാ യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി നടത്തിയ പരിശോധനയിലാണ് ഭാസ്കരനെ വെന്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോറ്ച്ചറിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി പ്രദേശത്തെ കാലിച്ചന്തയില്‍ ജോലി ചെയ്യുന്നയാളാണ് അമ്പലക്കുന്ന് കോളനി നിവാസിയായ ഭാസ്കരന്‍.

Advertisement