പത്തനംതിട്ടയിൽ കല്ലാറിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട : തേക്കുതോട് ഏഴാംതല പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാംതല സ്വദേശി ദിലീപാണ്(57) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഓമനക്കുട്ടൻ എന്നയാൾ ആനയെ കണ്ട് ഓടിയതിനാൽ രക്ഷപ്പെട്ടു

ബുധനാഴ്ച രാത്രിയാണ് സംഭവം. ജനവാസ മേഖലയിൽ നിന്ന് അരക്കിലോമാറ്റർ മാറി വനത്തിനുള്ളിലാണ് സംഭവം. മീൻ പിടിക്കാനായി വല കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് കാട്ടാന എത്തിയത്. ഓമനക്കുട്ടൻ ഓടിയെങ്കിലും ദിലീപിന് ഓടിരക്ഷക്കാൻ സാധിച്ചില്ല

കല്ലാറിന്റെ ഇരുകരകളിലും നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് മാറ്റിയ ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മൃതദേഹത്തിന് അടുത്തെത്താൻ കഴിഞ്ഞത്. ദിലീപിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisement