പാലക്കാടിന് പുറമേ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെത്തും

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ പത്തനംതിട്ടയിലും പ്രധാന മന്ത്രി നരേന്ദ്ര മോദിയെത്തും. അനില്‍ ആന്റണിയ്ക്കുവേണ്ടി പ്രചാരണം നടത്താനാകും പത്തനംതിട്ടയില്‍ അദ്ദേഹം എത്തുന്നത്. മാര്‍ച്ച് 17നാണ് പ്രധാനമന്ത്രി എത്തുക. ഈ മാസം 15ന് സി. കൃഷ്ണകുമാറിനുവേണ്ടി അദ്ദേഹം പാലക്കാട്ടും എത്തുമെന്ന് മുന്‍പ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. 15ന് പാലക്കാട്, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നരേന്ദ്രമോദി റോഡ് ഷോ നടത്തും.

Advertisement