പട്ടാമ്പിയിൽ വിരണ്ടോടിയ ആനയെ തളച്ചു

പാലക്കാട്:
ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. പാലക്കാട് വടക്കേമുറിയിൽ അമ്പാട്ട് വീട്ട് മുറ്റത്ത് എത്തിയ ആനയെ രാവിലെ 7.50നാണ്  തളച്ചത്.ഇതോടെ മൂന്നര മണിക്കൂറിലേറെ നീണ്ട ആശങ്ക ഒഴിഞ്ഞു.
വിരണ്ട് ഓടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ഗുരുതര പരിക്ക് ഏറ്റു . ആടിനേയും രണ്ട് പശുവിനെയും കൊന്ന ആന ഒരു വീടും കടയും തകർത്തു.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പട്ടാമ്പി നേർച്ചയ്ക്കായി കൊണ്ട് വന്ന ആനയാണ് ലോറിയിൽ നിന്ന് ഇറങ്ങിയോടിയത്. ലോറി നിർത്തി ഡ്രൈവറും പാപ്പാന്മാരും ചായ കുടിയ്ക്കാനായി ഇറങ്ങിയപ്പോയിരുന്നു സംഭവം.

Advertisement