കൊച്ചിയില്‍ ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം; പിടിയിലായത് 3 സ്ത്രീകളടക്കം 13 പേര്‍

കൊച്ചിയില്‍ ഹോംസ്റ്റേയുടെ മറവില്‍ നടന്ന അനാശാസ്യ കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ മൂന്ന് സ്ത്രീകളടക്കം 13 പേരാണ് പിടിയിലായത്. ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിലാണ് ഇന്നലെ പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. അനാശാസ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്‍പതു മാസമായതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്.

Advertisement