എൻ വി എൽ എ   കനിവ് വാർഷികം മാർച്ച്‌ 3 ന്

കൊല്ലം .വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക യോഗവും ചികിത്സാ സഹായ വിതരണവും മാർച്ച്‌ 3 ന് കൊല്ലം പോലീസ് ക്ലബ്‌ ഹാളിൽ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണവും വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനവും എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും  ചെയ്യും.എൻ വി എൽ എ സംസ്ഥാന പ്രസിഡന്റ് പി.ടി ശ്രീകുമാർ അധ്യക്ഷതവഹിക്കും.ചെയർമാൻ ഷാജി പാരിപ്പള്ളി,ജനറൽ സെക്രട്ടറി കെ ഗോപകുമാർ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി കെ റോയ്  എന്നിവർ പങ്കെടുക്കും. പത്തനാപുരം ഗാന്ധി ഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ,പ്രിഷ്യസ് ഡ്രോപ്പ്സ് ഭാരവാഹികളായ ടി.രാജേഷ്,എസ്.സന്തോഷ്‌ കുമാർ എന്നിവരെ ആദരിക്കുമെന്ന്
         ഭാരവാഹികൾ അറിയിച്ചു.

Advertisement