വീട്ടിലെ മിനി ബിവറേജ് പിടികൂടി

വൈക്കം. അനധികൃതമായി കച്ചവടം നടത്താൻ വീട്ടിൽ സൂക്ഷിച്ച വിദേശമദ്യം പിടികൂടി. വൈക്കം ചെമ്പ് സ്വദേശി സജിമോനൻ്റെ വീട്ടിൽ നിന്നാണ് വിദേശമദ്യം പിടികൂടിയത്. 46 കുപ്പികളിലായി 23 ലിറ്റർ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്

ഡ്രൈ ഡേ യിലും ഉത്സവ ആഘോഷങ്ങളിലും വിൽപ്പന നടത്താൻ സൂക്ഷിച്ചതാണ് ഇത്. ഇയാളുടെ പക്കൽ നിന്നും 2700 രൂപയും ബിവറേജ് ബില്ലുകളും കണ്ടെത്തി.

Advertisement