ഹൈക്കോടതിക്കെതിരെ വിമർശനവുമായി പി ജയരാജൻ

തിരുവനന്തപുരം.ഹൈക്കോടതിക്കെതിരെ വിമർശനവുമായി പി ജയരാജൻ. വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയിലാണ് വിമർശനം. മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസിൽ കോടതി നീതീകരിക്കാനാവാത്ത ധൃതി കാണിച്ചുവെന്ന് പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. വാദം കേൾക്കാതെ ഭാഗികമായി കേട്ടുവെന്ന് തെറ്റായി രേഖപ്പെടുത്തി ബെഞ്ചുമാറ്റം തടഞ്ഞു. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ നീതി ലഭ്യമാക്കാനുള്ള ബാധ്യത ന്യായാധിപന്മർക്കുണ്ട്. ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരായ 6 പ്രതികളെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്. എന്നാൽ പ്രതികളിൽ 5 പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

Advertisement