പി ജയരാജനേയും ടി വി രാജേഷിനേയും കുറ്റവിമുക്തരാക്കരുത്, ഷുക്കൂറിന്‍റെ മാതാവ് ആതിഖ സിബിഐ കോടതിയിൽ

കൊച്ചി . അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനേയും ടി വി രാജേഷിനേയും കുറ്റവിമുക്തരാക്കരുതെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആതിഖ സിബിഐ കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചു. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷികളുണ്ടെന്ന് എതിർവാദത്തിൽ വ്യക്തമാക്കുന്നു.
ഗൂഢാലോചനയിൽ പങ്കെടുത്ത ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകൾ, സാക്ഷിമൊഴികൾ, സാഹചര്യത്തെളിവുകൾ എന്നിവയുണ്ടെന്നും ആതിക കോടതിയെ അറിയിച്ചു.
എറണാകുളം സിബിഐ കോടതിയിൽ അഡ്വ. മുഹമ്മദ്‌ ഷാ മുഖാന്തരം നൽകിയ ഹർജിയിലാണ് വിശദീകരണം.

Advertisement