രാമപുരത്ത് വെളിച്ചെണ്ണ നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം

കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. ഫാക്ടറി പൂർണ്ണമായി കത്തി നശിച്ചു.ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് തീപിടുത്തം കണ്ട് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തിയപ്പോഴേക്കുംഫാക്ടറി പൂർണ്ണമായി കത്തി നശിച്ചിരുന്നു. ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ നിർമ്മാണ ഫാക്ടറിയിലായിരുന്നു തീ പിടുത്തം.

Advertisement