ആറ്റുകാല്‍ പൊങ്കാല; ഗതാഗത ക്രമീകരണം

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതം ക്രമീകരിച്ചു. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പൊങ്കാലയിടാന്‍ വരുന്ന ഭക്തര്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ടൈല്‍ പാകിയ ഫുട്പാത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.
പൊങ്കാലയ്ക്ക് വരുന്ന ഭക്തരുടെ സ്വര്‍ണാഭരങ്ങള്‍ തിക്കിലും തിരക്കിലും മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവ വസ്ത്രത്തോട് ചേര്‍ത്ത് സേഫ്റ്റി പിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് സുരക്ഷ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

24, 25 തീയതികളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നു ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകണം. പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോകണം.
വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയാണ് പോകേണ്ടത്. നെയ്യാറ്റിന്‍കര നിന്നും കഴക്കൂട്ടത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം-വിഴിഞ്ഞം  എന്‍എച്ച് ബൈപ്പാസ് റോഡ് വഴി പോകണം. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ചാക്ക കഴക്കൂട്ടം-ബൈപാസ് വെട്ടുറോഡ് വഴി പോകണം.
25 ന് 8 മണിവരെ നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവി വാഹനങ്ങള്‍, കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍
24, 25 തീയതികളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം-പാടശ്ശേരി ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട് മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-കമലേശ്വരം റോഡ്, കമലേശ്വരം  -വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാല്‍ റോഡ്, ചിറമുക്ക്-ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡ്, വെട്ടിമുറിച്ചകോട്ട-പടിഞ്ഞാറേകോട്ട റോഡ്, മിത്രാനന്ദപുരം-ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി-സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി-എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി-പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം-പുന്നപുരം റോഡ്, കൈതമുക്ക്-വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍-പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍-നാലുമുക്ക് റോഡ്, ഉപ്പിടാംമൂട്-ചെട്ടിക്കുളങ്ങര-ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം-ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം-കാലടി മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക് ചെട്ടിക്കവിളാകം-കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഫുട്പാത്തുകളിലും, പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും പാര്‍ക്കുചെയ്യരുത്. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എം.ജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. പൊങ്കാല അടുപ്പുകള്‍ക്കു സമീപവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍
കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്ത് പാര്‍ക്ക് ചെയ്യാം. കോവളം-കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ സര്‍വീസ് റോഡുകള്‍ ഒഴിച്ച് റോഡിന്റെ വശങ്ങളിലും പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ്, എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍എസ്എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ട്, തൈയ്ക്കാട് സംഗീത കോളജ്, വഴുതക്കാട് പിടിസി ഗ്രൗണ്ട്, ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ആര്‍മിസ്‌കൂള്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലുംെ്രെഡവര്‍/സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ െ്രെഡവറുടെയോ സഹായിയുടെയോ മൊബൈല്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

Advertisement