കൈയ്യിൽ തോക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവ്

തിരുവനന്തപുരം.കയ്യിൽ തോക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ച് യുവാവ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവൺ ആണ് അത്യഹിത വിഭാഗത്തിൽ തോക്കുമായി എത്തിയത്. തോക്ക് ശ്രദ്ധയിൽ പെട്ട സുരക്ഷ ജീവനക്കാർ പിടികൂടാൻ ശ്രമിചെങ്കിലും സതീഷ് ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കവർച്ച, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് സതീഷ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement