ബാറിലെ വെടിവെപ്പ് കേസിൽ മുഖ്യപ്രതി ഉൾപ്പടെ 15 പേർ അറസ്റ്റിൽ

കൊച്ചി ഇടശേരി ബാറിലെ വെടിവെപ്പ് കേസിൽ മുഖ്യപ്രതി ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ഒന്നാം പ്രതി വിനീതിനെ പറവൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
വിനീതിന്റെ പക്കൽ നിന്ന് രണ്ടു തോക്കുകളും പോലീസ് കണ്ടെടുത്തു.
നാടിനെ നടുക്കിയ ബാർ വെടിവെപ്പിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതിയെ 10 ദിവസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. മൂന്നുസംഘങ്ങളായി തെരഞ്ഞായിരുന്നു വിനീതിനായി അന്വേഷണം. ഒടുവിൽ പറവൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ പൊലീസ് പിടികൂടി. ബാർ ജീവനക്കാരന് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ചത് ഉൾപ്പെടെ രണ്ടു തോക്കുകൾ പോലീസ് കണ്ടെടുത്തു.

തോക്കുകൾ വിനീതിന് കൈമാറിയ ആളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.
കൊച്ചിയിലെ ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ സംഘത്തിൽപ്പെട്ട ആളാണ്
വിനീതെന്നും സുചനയുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

Advertisement