കാഴ്ചപരിമിതന്റെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിപ്പറിച്ച് ക്രൂരത

പാലക്കാട്. മുണ്ടൂരില്‍ കാഴ്ചപരിമിതന്റെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിപ്പറിച്ച് ക്രൂരത.മുണ്ടൂര്‍ സ്വദേശി കെകെ രാധാകൃഷ്ണന്റെ ലോട്ടറിയാണ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു


ഇന്ന് ഉച്ചയോടെയാണ് മുണ്ടൂര്‍ 9ാം മൈലില്‍വെച്ച് കാഴ്ചാപരിമിതനായ കെകെ രാധാകൃഷ്ണന്റെ പക്കല്‍ നിന്ന് ലോട്ടറി വാങ്ങിയ ശേഷം പണം നല്‍കാതെ കൊടുങ്ങല്ലൂര്‍ സ്വദേശി നാസര്‍ കടന്ന് കളഞ്ഞത്.പണത്തിന് പകരം പേപ്പര്‍ കഷണം നല്‍കിയത് ചോദ്യം ചെയ്തതിന് രാധാകൃഷ്ണനെ പ്രതി മര്‍ദ്ദിക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാരാണ് നാസറിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്

നേരത്തെയും കാഴ്ചാപരിമിതരായ ലോട്ടറി വില്‍പ്പനക്കാരുടെ ലോട്ടറി തട്ടിപ്പറിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്നാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ ആവശ്യം

Advertisement