പരീക്ഷ പേ ചർച്ച; പ്രധാനമന്ത്രിയുമായി സംവദിക്കാൻ പോരുവഴിക്കാരൻ ചെക്കൻ, റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക ക്ഷണിതാവ്

ശാസ്താംകോട്ട: നാട്ടിലെ താരമായി മാറിയിരിക്കുകയാണ് പോരുവഴിക്കാരൻ വി ആർ ദേവദത്ത്. പരീക്ഷ പേ ചർച്ച – 2024 നോടനുബന്ധിച്ച് ജനുവരി 24 മുതൽ 29 വരെ ഡൽഹിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും റിപ്പബ്ലിക്ക് ദിനപരേഡിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാനുമുള്ള അവസരമാണ് പോരുവഴി ഗവ HSS ലെ മാസ്റ്റർ.വി ആർ ദേവദത്തിന് ലഭി്ചിരിക്കുന്നത്.
പോരുവഴി നടുവിലേമുറി ദേവദത്തത്തിൽ രഘുനാഥിൻ്റെയും പൂർവ വിദ്യാർഥിയും പ്രശസ്ത സാഹിത്യകാരിയുമായ ശ്രീമതി. ദീപിക രഘുനാഥിന്റെയും മകനാണ് വി ആർ ദേവദത്ത്. ക്വിസ് മത്സരങ്ങൾ ഏതായാലും അവിടെ ഒന്നാം സ്ഥാനത്തു എത്തുന്ന പ്രിയ ശിഷ്യൻ. വിനയം വിജയത്തിന്റെ മുഖ മുദ്ര എന്നത് മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിയുന്ന അതുല്യ പ്രതിഭയാണ് പോരുവഴിയുടെ ഈ താരം. ഡൽഹിയിലേക്ക് പോകാനുള്ള തിടുക്കത്തിലാണ് ഇപ്പോൾ.

ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ മുൻപന്തിയിൽ എത്തിയത് വഴിയാണ് പ്രധാന മന്ത്രിയുമായി സംവദിക്കാനുള്ള അവസരം ദേവദത്തിന് കിട്ടിയത്. കേന്ദ്ര ഗവ.മുഴുവൻ ചെലവും വഹിച്ചാണ് ഈ പ്രോഗ്രാമിലേക്ക് പോരുവഴിയുടെ ഈ ചുണക്കുട്ടനെ എത്തിക്കുന്നത്.

Advertisement