മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരി വെച്ച് റവന്യൂ വിഭാഗം

ഇടുക്കി . മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരി വെച്ച് റവന്യൂ വിഭാഗം. ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
ചിന്നക്കാനാലിലെ റിസോർട് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ 50 സെന്റ് പുറമ്പോക്ക് എന്ന് കണ്ടെത്തൽ.

ഒരു ഏക്കർ 21 സെന്റ് സ്ഥലമാണ് മാത്യു കുഴൽനാടന്റെയും കൂട്ടാളിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ഉള്ളത്. എന്നാൽ വിജിലൻസ് നിർദ്ദേശം പ്രകാരം റവന്യു വിഭാഗം സ്ഥലം അളന്നപ്പോൾ കണ്ടെത്തിയത് 50 സെന്റ് അധിക സർക്കാർ ഭൂമി. മതിൽകെട്ടി തിരിച്ച ഈ ഭൂമി കയ്യേറ്റമാണ്.

സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള തുടർനടപടികൾ ആവശ്യപ്പെട്ട് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. വിജിലൻസും സർക്കാരിനെ സമീപിക്കും.

റിസോർട് വാങ്ങുന്ന സമയത്ത് ഭൂമി അളന്ന് നോക്കിയിട്ടില്ലെന്നും സർക്കാർ ഭൂമി ഉണ്ടെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും മാത്യു കുഴൽനാടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആയിരം ചതുരശ്ര അടിയുള്ള കെട്ടിടം
രജിസ്ട്രേഷനിൽ മറച്ചുവെച്ചു മാത്യു കുഴൽനാടൻ നികുതിവെട്ടിപ്പ് നടത്തിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement