പേപ്പാറയിൽ വീണ്ടും കാട്ടുപോത്താക്രമണം, വയോധികന് ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരം. വിതുര പേപ്പാറയിൽ വീണ്ടും കാട്ടുപോത്താക്രമണം. ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. പൊടിയൻ കാല സ്വദേശി തങ്കപ്പൻകാണിക്കാണ് വയറിന് ഗുരുതര പരിക്കേറ്റത്. രാവിലെ വീടിന് സമീപം നിൽക്കുകയായിരുന്ന ഇയാളെ വനത്തിനുള്ളിൽ നിന്ന് വന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായി വന്യമൃഗശല്യമുണ്ടാകുന്ന പ്രദേശത്ത് വനം വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി.

Advertisement