പുതിയ ‘കുരിശു’കള്‍, ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇന്ന്

കോട്ടയം. ഓർത്തഡോക്സ് സഭയില്‍ സമീപകാലത്തെങ്ങുമുണ്ടാകാത്ത തരത്തില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇന്ന് ചേരും .
സഭ ആസ്ഥാനമായ ദേവലോകം അരമനയിലാണ് യോഗം ചേരുന്നത്. രാവിലെ പത്തുമണിക്ക് ചേരുന്ന സുന്നഹദോസിൽ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരുമാണ് പങ്കെടുക്കുന്നത്. നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ മോശം പരാമർശം,  ഫാദർ ഷൈജു കുര്യനെതിരായ പരാതികൾ തുടങ്ങിയവ ചർച്ച ചെയ്യും.
രൂക്ഷമാകുന്ന പ്രശ്നങ്ങൾ സഭയുടെ കെട്ടുറപ്പിനെ ബാധിച്ചേക്കാം എന്ന ആശങ്ക ശക്തമായതിനെ തുടർന്നാണ് യോഗം .

Advertisement