സഖറിയ മാർ അന്തോണിയോസിന് നാട് വിട ചൊല്ലി

ശാസ്താംകോട്ട . ഇടയന്മാര്‍ക്ക് എക്കാലവും മാതൃകയായ പ്രാർഥനാപൂര്‍വും ലളിതവുമായ ഇഹലോകവാസം വെടിഞ്ഞ ഓർത്തഡോക്സ് സഭയിലെ ആത്മീയാചാര്യനു നാട് വിട ചൊല്ലി. ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം പരി ശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാ വായുടെ മുഖ്യകാർമികത്വത്തിൽ ശാ സ്താംകോട്ട മൗണ്ട് ഹോറേബ് ദയറയി ലെ മാർ ഏലിയ ചാപ്പലിൽ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ട് മൂന്നരയോടെ നടന്നു.

മാർ അന്തോണിയോസിന്റെ ആത്മീയ ഗുരുവായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിനു തൊട്ടടുത്താണ് മാർ അന്തോണിയോസിനും അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്.

കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോ സിന്റെ നേതൃത്വത്തിൽ കുർബാനയും തുടർന്ന് സംസ്കാര ശുശ്രൂഷകളും രാവിലെ നടന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സമാപന ശുശ്രൂഷ തുടങ്ങിയത്.

ആരാധനയെക്കുറിച്ച് ആഴത്തില്‍ അവബോധമുള്ള വ്യക്തിയായിരുന്നു മാർ അന്തോണിയോസെന്ന് പരിശുദ്ധ കാ തോലിക്കാ ബാവാ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ആരാധന സം ബന്ധിച്ച സംശയങ്ങളിൽ സഭയിലെ അവസാന വാക്കായാണ് അദ്ദേഹത്തെ കരുതിയിരുന്നത്. സഭാ ചരിത്രം ഉൾപ്പെടെ എല്ലാം ഹൃദിസ്ഥമായിരുന്നു.

കബറടക്ക ശുശ്രൂഷകളിൽ ഓർത്തഡോക്സ് സഭയിലെ ഡോ. തോമസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. സഖറിയ മാർ നിക്കോളാവോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഗ്രബിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാ നോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളി ക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ക്കോബ് മാർ ഐറേനിയസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, മാത്യൂസ് മാർ തിമോ ത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, യൂഹാ നോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ ദിമെത്രയോ സ്, യൂഹാനോൻ മാർ തേവോ ദോറസ്, യാക്കോബ് മാർ ഏലി യാസ്, ജോഷ്വ മാർ നിക്കോദി മോസ്, സഖറിയാസ് മാർ അപ്രേം, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ ബർണബാസ്, സഖറിയാ മാർ സേവേറിയോസ് തുടങ്ങിയവർ സഹകാർമികരായിരുന്നു.

ബാവായ്ക്കൊപ്പം മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് അഭിഷിക്ത നായ അഞ്ചു പേരിൽ ഒരാളാ ണ് സഖറിയ മാർ അന്തോണി യോസ്, ലത്തീൻ കത്തോലി ക്കാ സഭ പുനലൂർ രൂപതാ ബി ഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർത്തോമ്മാ സഭയിലെ ജോസഫ് മാർ ബർണബാസ് സഗൻ മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭ തി രുവല്ല അതിരൂപത ആർച്ച് ബി ഷപ് തോമസ് മാർകൂറിലോസ്, എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, മുൻ മന്ത്രി മാരായ ഷിബു ബേബി ജോൺ, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.

Advertisement