സഭാ തർക്കം പരിഹരിക്കാനുള്ള ചർച്ച് ബിൽ കൊണ്ടുവന്നാൽ രക്തസാക്ഷികൾ ഉണ്ടായേക്കാം,ബാവ

കൊച്ചി .സർക്കാരിനെ വെല്ലുവിളിച്ച് ഓർത്തഡോക്സ് സഭ. സഭാ തർക്കം പരിഹരിക്കാനുള്ള ചർച്ച് ബിൽ കൊണ്ടുവന്നാൽ രക്തസാക്ഷികൾ വരെ ഉണ്ടായേക്കാം എന്ന് ബസേലിയോസ് മാർ മാർത്തോമാ മാത്യൂസ് തൃതിയൻ കാത്തോലിക്കാ ബാവ. വടക്കൻ മേഖലകളിൽ ‘ സ്ഥിതി രൂക്ഷം.ബിൽ കൊണ്ടുവന്നാൽ ആവനാഴിയിലെ അവസാന ആയുധവും എടുത്ത് പോരാടുമെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ മുന്നറിയിപ്പുനല്‍കി.

ചര്‍ച്ച് ബില്‍ നടപ്പാക്കുന്നത് സുപ്രിംകോടതിയ്ക്ക് എതിരാണെന്ന് മാത്രമല്ല അത് ശാന്തിയ്ക്ക് പകരം അശാന്തി കൊണ്ടുവരുന്ന നടപടിയാകുമെന്ന് മാത്യൂസ് തൃതിയന്‍ കാത്തോലിക്കാ ബാവ ആവര്‍ത്തിച്ചു. ഇനി സഭയുടെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഏതെങ്കിലും ബില്ലുകളുണ്ടായാല്‍ ഓര്‍ത്തഡോക്സ് സഭ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും മാര്‍തോമാ മാത്യൂസ് തൃതിയന്‍ കാത്തോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.

Advertisement