വനിതാ സംവരണം , ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെല്‍ഹി.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കണം എന്ന ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 2001 ലെയും 2011 ലെയും സംവരണം ആധാരമായി എടുക്കാം എന്നൊരു പരിഹാരം ഇതിനായി മുന്നോട്ട് വയ്ക്കുന്നു. എന്ന് നടക്കുമെന്ന് പോലും തിട്ടമില്ലാത്ത സെൻസസും അതിനു ശേഷം നടക്കാനിരിക്കുന്ന മന്ഡല പുനർ നിർണായത്തിനും ശേഷം സംവരണം എന്ന നിലയിലേക്ക് മാറ്റി വയ്ക്കരുതെന്നു ആവശ്യപ്പെടുന്നു. സുപ്രീംകോടതിയിലെ അഭിഭാഷകയായ യോഗമായ സമർപ്പിച്ച ഹരജിയിൽ അഭിഭാഷകരായ ശ്രീറാം പറക്കാട്ട്,വിഷ്ണു ശങ്കർ എന്നിവർ ഹാജരാകും.

Advertisement