പമ്പയിൽ കെ എസ് ആർ റ്റി സി ബസിന് തീപിടിച്ചു; ആളപായമില്ല

പമ്പ: ചെയിൻ സർവീസിനായി കെ എസ് ആർറ്റിസി ബസ് സ്റ്റാർട്ടാക്കിയപ്പോൾ തീ പിടുത്തം.ഇന്ന് രാവിലെ പമ്പയിലായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരും ഉടൻ പുറത്തിറങ്ങിയതിനാൽ ആളപായമോ ,പരിക്കോ ഇല്ല. സ്ഥലത്ത് ഉണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ഉടൻ തന്നെ തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement